കായംകുളം: കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുഴൽ കിണറിന്റെയും പമ്പ് ഹൗസിന്റെയും ഉദ്ഘാടനം യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. കണ്ടല്ലൂർ തെക്ക് അഷ്ടപതിയിൽ നയനാനന്ദൻ സൗജന്യമായി വിട്ട് നൽകിയ സ്ഥലത്താണ് പദ്ധതി നടപ്പാക്കിയത്.