avalidam

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവതികളുടെ സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ രൂപീകരിച്ച് രജിസ്‌ട്രേഷൻ ലഭിച്ച 'അവളിടം" യുവതീ ക്ലബ്ബുകളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം എസ്.ദീപു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.എസ്.ചന്ദ്രികാ ദേവി, ജില്ല കോ-ഓർഡിനേറ്റർമാരായ ജയിംസ് ശാമുവൽ, രമ്യാ രമണൻ എന്നിവർ സംസാരിച്ചു.