
ആലപ്പുഴ: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷവും മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാര വിതരണവും ഇന്ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.
എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എച്ച്.സലാം എം.എൽ.എ അവാർഡ് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ മുഖ്യാതിഥിയാകും. നഗരസഭാധ്യക്ഷ സൗമ്യരാജ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എ.ശോഭ, വത്സല , എം.വി.പ്രിയ, ടി.എസ്.താഹ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.പി.സംഗീത, സെക്രട്ടറി എൻ.സജീവൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് എന്നിവർ പങ്കെടുക്കും.