
ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തിൽ ക്ലാസ് റൂം പരിശീലന പരിപാടി 22, 23 തീയതികളിൽ നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് പങ്കെടുക്കാം. രണ്ടു ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവരെയാണ് പരിഗണിക്കുന്നത്. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ഫെബ്രുവരി 21ന് വൈകിട്ട് അഞ്ചിനു മുൻപ് രജിസ്റ്റർ ചെയ്യണം.
പങ്കെടുക്കുന്നവർ ആധാർ കാർഡ്, കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോൺ : 8075028868, 0476 2698550.