മാവേലിക്കര: കുറത്തികാട് മാലിമേൽ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 21 മുതൽ 27 വരെ നടക്കും. 21ന് രാവിലെ 7ന് ഭദ്രദീപ പ്രതിഷ്ഠ ക്ഷേത്രമേൽശാന്തി നിർവഹിക്കും. 7.15 ന് ഭാഗവത പാരായണ സമാരംഭം. ദിവസവും വൈകിട്ട് 7.30 മുതൽ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും.