ആലപ്പുഴ നഗരസഭ നടപ്പാക്കുന്ന ഊർജ്ജിത വികേന്ദ്രീകൃത നികുതി പിരിവിന്റെ ഭാഗമായി നാളെ ഇരവുകാട് വാർഡിൽ ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്‌കൂൾ, സ്റ്റേഡിയം വാർഡിൽ ഇർഷാദ് പള്ളി ഓഡിറ്റോറിയം, ഹൗസിംഗ് കോളനി വാർഡിൽ കൗൺസിലറുടെ വസതി എന്നീ സ്ഥലങ്ങളിൽ നികുതി ശേഖരണ ക്യാമ്പ് നടക്കും. കെട്ടിട നികുതി കുടിശ്ശികയുള്ളവരും, പുതുതായി അടക്കേണ്ടവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ എന്നിവർ അറിയിച്ചു.