ആലപ്പുഴ: സാംസ്‌ക്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തകഴി സ്മാരകം തകഴി ശിവശങ്കരപ്പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള തകഴി ചെറു കഥാ പുരസ്‌ക്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥകളാണ് മത്സരത്തിനയക്കേണ്ടത്. കഥയുടെ മൂന്നു കോപ്പികൾ മാർച്ച് 10ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കത്തക്കവിധം തപാലിൽ അയക്കണം. മികച്ച കഥയ്ക്ക് 10000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. വിലാസം:
സെക്രട്ടറി, തകഴി സ്മാരകം, തകഴി പി. ഒ, ആലപ്പുഴ 688562