arookutty-up-school

പൂച്ചാക്കൽ : പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷാ കേരളയുടെ കൈത്താങ്ങിന്റെ ഭാഗമായ താലോലം പദ്ധതിക്ക് അരൂക്കുറ്റി ഗവ.യൂ.പി.സ്കൂളിൽ തുടക്കമായി. തുറവൂർ ബി. ആർ.സി വഴി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് നൂതനമായ പഠനോപകരണങ്ങളും കളിയുപകരണങ്ങളുമാണ് സ്കൂൾ അധികൃതർ വാങ്ങിയത്. അരൂക്കുറ്റി പഞ്ചായത്തംഗം വിദ്യാരാജ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ മഞ്ജുഷ രാജീവ് അദ്ധ്യക്ഷയായി. കോ-ഓർഡിനേറ്റർ കെ.എസ് ശ്രീദേവി പദ്ധതി വിശദീകരിച്ചു. അക്ഷരമുറ്റം ജില്ലാ ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയം നേടിയ എസ്.ഹരിഗോവിന്ദിനെ ആദരിച്ചു. ആശാ ചന്ദ്രൻ , ഹെഡ് മിസ്ട്രസ് ഇൻ ചാർജ് മായ, ആശ, സുജാത, സരിത തുടങ്ങിയവർ സംസാരിച്ചു.