
ആലപ്പുഴ: ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ് പൂർത്തിയായി. ജനുവരി 25ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം രൂക്ഷമായി ജില്ല ബി കാറ്റഗറിയിലായപ്പോൾ മാറ്റിവയ്ക്കുകയായിരുന്നു. നിലവിൽ ഇളവുകൾ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ജില്ലയിലെ 80 സി.ഡി.എസുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തിൽ എ.ഡി.എസ് ഭാരവാഹികൾ ചേർന്ന് സി.ഡി.എസ് പ്രതിനിധിയെ തിരഞ്ഞെടുത്തു. പിന്നീട് സി.ഡി.എസ് പ്രതിനിധികൾ ചേർന്ന് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺസ്ഥാനത്തേക്കുള്ളവരെ തിരഞ്ഞെടുത്തു.12 സി.ഡി.എസുകളിൽ ബാലറ്റിലൂടെയാണ് വിജ
യികളെ നിശ്ചയിച്ചത്. മറ്റിടങ്ങളിൽ ഐകകണ്‌ഠേന തിരഞ്ഞെടുപ്പ് നടന്നു.തിങ്കളാഴ്ച രാവിലെ പുതിയ സി.ഡി.എസ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
9 വർഷങ്ങൾക്ക് ശേഷം മുതുകുളത്ത് സി.ഡി.എസ്
2013 മുതൽ സി.ഡി.എസ് പ്രവർത്തനം നിലച്ച മുതുകുളം പഞ്ചായത്തിൽ സി.ഡി.എസ് നിലവിൽ വന്നു. 2013 ൽ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയും സി.ഡി.എസ് പിരിച്ച് വിടുകയും ചെയ്തിരുന്നു. പിന്നീട് 2013 ലും 2017ലും ഇലക്ഷൻ നടന്നെങ്കിലും മുതുകുളത്ത് സി.ഡി.എസ് രൂപീ
കരിക്കാൻ കഴിഞ്ഞില്ല. 2018 മുതൽ നടത്തിയ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ്
ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. ചെയർപേഴ്‌സണായി വീണ ലക്ഷ്മിയും വൈസ് ചെയർപേഴ്‌സണായി
ലക്ഷ്മി രാജേഷും തിരഞ്ഞെടുക്കപ്പെട്ടു.