darna-charumood

ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ചാരുംമൂട് ഏരിയാ സെക്രട്ടറി ബി.ബിനു ഉദ്ഘാടനം ചെയ്തു. ബി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ വി.ഗീത, പി.രാജൻ, ആർ.ബിനു ബ്ളോക് പഞ്ചായത്ത് അംഗം ശാന്തി, പഞ്ചായത്തംഗങ്ങളായ വി.പ്രകാശ് ,ആത്തുക്ക ബീവി, ശോഭ സജി, എസ്. ശ്രീജ ചാരുംമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.