ചാരുംമൂട് : ഭരണിക്കാവ് ബ്ളോക് പരിധിയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെ സി.ഡി.എസ് തിരഞ്ഞെടുപ്പ് പൂർത്തിയായി. എല്ലാ ബ്ലോകിലും സി.പി.എം പ്രതിനിധികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. താമരക്കുളത്ത് ഡി. സതി വീണ്ടും ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. വിജയശ്രീയാണ് വൈസ് ചെയർപേഴ്സൺ. ചുനക്കരയിൽ സുധാദേവി വീണ്ടു ചെയർ പേഴ്സണായും ഗീതയാണ് വൈസ് ചെയർപേഴ്സൺ. നൂറനാട് ശ്രീകുമാരി ചെയർപേഴ്സണും സജിനി രാജൻ വൈസ് ചെയർപേഴ്സണുമാണ്. ഭരണിക്കാവിലും പാലമേലും സംരണ സീറ്റിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഭരണിക്കാലവിൽ വസന്താ രമേശ് ചെയർ പേഴ്സണും ശോഭാ ദാസ് വൈസ് ചെയർമാനുമായി. പാലമേൽ സുനി ആനന്ദൻ ചെയർപേഴ്സണും റംലത്ത് ബീവി വൈസ് ചെയർമാനുമായി. വള്ളികുന്നത്ത് ഷീജ സുരേഷ് ചെയർ പേഴ്സണായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗീതയാണ് വൈസ് ചെയർമാൻ.