മാന്നാർ: യൂത്ത് കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷികൾ ഷുഹൈബ്, ശരത് ലാൽ ,ക്യപേഷ് അനുസ്മരണം നടത്തി. അരുംകൊലകൾ നടത്തി നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്നും സമാധാനപരമായി പ്രവർത്തനം നടത്തുന്ന പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തകരെ ക്രൂരമായി കൊലപെടുത്തി ആഹ്ലാദിക്കുന്ന ഒരു പാർട്ടിയായി സി.പി.എം മാറിയെന്ന് ഡി.സി.സി. മെമ്പറും സേവാദൾ ജില്ലാ വൈസ് ചെയർമാനുമായ ടി.എസ്.ഷെഫീക്ക് ആരോപിച്ചു.രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോഷ്വാ അത്തിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹരികുട്ടംപേരൂർ മുഖ്യപ്രഭാഷണം നടത്തി. ,രാഗേഷ് ടി.ആർ, അൻസാർ അൻസു, ലാബി പീടികത്തറയിൽ, മനീഷ് തുടങ്ങിയവർ സംസാരിച്ചു.