മാവേലിക്കര : എസ്.എൻ.ഡി.പി യോഗം പൊന്നാരംതോട്ടം 3365-ാം നമ്പർശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ നടക്കും. മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ശാഖായോഗം സെക്രട്ടറി ജി.തുളസീധരൻ റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പും നടക്കും.