ഹരിപ്പാട്: ബൈക്കിലെത്തി വൃദ്ധയുടെ നാലരപവന്റെ മാല പൊട്ടിച്ചു കടന്നു. ഇന്നലെ രാവിലെ 9.30 ഓടെ രാമപുരം ക്ഷേത്രത്തിന് തെക്ക് ഇടറോഡിൽ ആയിരുന്നു സംഭവം. രാമപുരം ഇടശേരിൽ വീട്ടിൽ കമലമ്മ (70) യുടെ മാലയാണ് നഷ്ടപെട്ടത്. ചെറുമകനൊപ്പം റോഡിലൂടെ നടക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചു ബൈക്കിൽ എത്തിയയാൾ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. കരീലകുളങ്ങര പൊലീസ് കേസെടുത്തു.