 
ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിലെ ഉത്സവം 22 ന് ആരംഭിക്കും. കുംഭഭരണി ഉത്സവദിനമായ മാർച്ച് 7ന് സമാപിയ്ക്കും. ഉത്സവ ദിനങ്ങളിൽ ദിവസേന പ്രസാദമൂട്ടുണ്ടാകും. പ്രസാദമൂട്ടിന്റെ വിഭവസമാഹരണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിന് ദേവസ്വം വൈസ് പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.അനിയപ്പൻ എന്നിവർ നേതൃത്വം നൽകി.