
അമ്പലപ്പുഴ : ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഉന്നതതല യോഗം വിളിച്ചു കൂട്ടണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കുട്ടനാടിന്റെ ആനുകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കേന്ദ്രസമിതിയോഗം ചമ്പക്കുളത്ത് ഉത്ഘാടനം ചെയ്യുക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 10 മുതൽ മേയ് 20 വരെ നീണ്ടുനിൽക്കുന്ന കൊയ്ത്തു കാലയളവിൽ താമസം ഉണ്ടാകാതെ നെല്ലുസംഭരണത്തിനുള്ള സംവിധാനം ഏർപ്പാടാക്കണമെന്ന് ആവശ്യപ്പെട്ടു. ജോമോൻ കുമരകം , രാജൻ മേപ്രാൽ ,പരമേശ്വരൻ കുട്ടംപേരൂർ ,ജോർജ് തോമസ് ,ചാക്കോ താഴ്ചയിൽ ,രാമചന്ദ്രൻ പുന്നപ്ര ,ജേക്കബ് എട്ടുപറയിൽ എന്നിവർ സംസാരിച്ചു.