അമ്പലപ്പുഴ: ഇരട്ടക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും മഹാശിവരാത്രി മഹോത്സവവും ഇന്ന് ആരംഭിക്കുേ. ഉത്സവം മാർച്ച് 1 ന് സമാപിക്കും.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്രാചാരങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ഇത്തവണത്തെ ഉത്സവാഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. തകഴി ഉണ്ണിക്കൃഷ്ണപിള്ളയാണ് യജ്ഞാചാര്യൻ . മഹാശിവരാത്രി നാളിൽ പുതുമന വാസുദേവൻ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ലക്ഷാർച്ചന മഹായജ്ഞവും നടക്കും.