s

ഹരിപ്പാട് : ലഹരി മാഫിയ- ഗുണ്ടാ സംഘങ്ങൾക്ക് രാഷ്ട്രീയ പിന്തുണയും സഹായങ്ങളും നൽകി കേരളത്തിൽ സുരക്ഷിത താവളമൊരുക്കുന്നത് സി.പി.എമ്മും അവർ നയിക്കുന്ന സർക്കാരുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. ഹരിപ്പാട് കുമാരപുരത്ത് ലഹരിമാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ശരത് ചന്ദ്രന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. സി.പി.എം സംരക്ഷണയിലുള്ള ക്രിമിനലുകളാണ് ശരത് ചന്ദ്രനെ ആക്രമിച്ചത്. ശരത് ചന്ദ്രന്റെ ഘാതകരെ സംരക്ഷിക്കുന്നതിനും പുറത്തിറക്കുന്നതിനും സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ യുടെയും ഉന്നത നേതാക്കൾ പരിശ്രമിക്കുന്നതായും ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരൻ, ജില്ലാ സംഘടനാ സെക്രട്ടറി ജി.ശശികുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.