
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കേരള ബാങ്കിന്റെ മൊബൈൽ എ .ടി. എം പ്രവർത്തന സജ്ജമായി. രാത്രികാലങ്ങളിലൊഴികെയുള്ള സമയത്ത് ആശുപത്രി അങ്കണത്തിൽ എ.ടി.എം സേവനം ലഭ്യമാകും.
എച്ച്. സലാം എം .എൽ .എ എ .ടി. എം ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്കിന്റെ അനുമതിയോടെ ബാങ്കിന്റെ സ്ഥിരം എ .ടി .എം ആശുപത്രിയിൽ സജ്ജമാക്കുമെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ പറഞ്ഞു. ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് .ഹാരിസ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.പ്രദീപ്തി സജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ.സജീവ് ജോർജ് പുളിക്കൽ, ആർ. എം. ഒ ഡോ. നോനാം ചെല്ലപ്പൻ, പഞ്ചായത്തംഗം സുനിത പ്രദീപ്, എൻ. ജി. ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ .മായ, എ. അനിൽകുമാർ, ടി. മംഗളാ ഭായി എന്നിവർ സംസാരിച്ചു.കേരളാ ബാങ്ക് റീജിയണൽ ഓഫീസ് ജില്ലാ ജനറൽ മാനേജർ ലതാ പിള്ള സ്വാഗതം പറഞ്ഞു. കേരള ബാങ്കിന്റെ രണ്ട് മൊബൈൽ എ.ടി.എമ്മുകളാണ് ജില്ലയിൽ സജ്ജമായിട്ടുളളത്.