ആലപ്പുഴ: കൊവിഡാനന്തര ആരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫോൺ ഇൻ പരിപാടി ഇന്ന് നടക്കും. രാവിലെ 10 മുതൽ 12 വരെ ആലപ്പുഴ നഗരസഭ ടെലിമെഡിസിനിൽ ഡോ. വിഷ്ണുനമ്പൂതിരി സംശയങ്ങൾക്ക് മറുപടി നൽകും. കൊവിഡ് വന്ന് മാറിയവരുടെ തുടർ ജീവിതത്തിൽ ശ്രദ്ധിയ്‌ക്കേണ്ട ആരോഗ്യം, ഭക്ഷണം, വ്യായാമം, ജീവിത ശൈലി, യാത്രകൾ,ദിനചര്യകളിൽ പുലർത്തേണ്ട കരുതൽ, എന്നീ വിഷയങ്ങളിലെ സംശയങ്ങൾ ദൂരീകരിക്കാം. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു. ഫോൺ: 9020996060