ഹരിപ്പാട്: കരുവാറ്റ തിരുവിലഞ്ഞാൽ ദേവി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല മാർച്ച്‌ 8ന് രാവിലെ 8ന് നടക്കും. ക്ഷേത്രത്തിൽ രാവിലത്തെ പ്രേത്യേക പൂജകൾക്ക് ശേഷം ശ്രീകോവിലിൽ നിന്ന് തന്ത്രി വൈരമന അശോക കുമാരൻ പോറ്റി ദീപം പണ്ടാര അടുപ്പിൽ തെളിയ്ക്കും. ഭക്ത ജനങ്ങൾ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഉപദേശക സമിതി പ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥ്, സെക്രട്ടറി ജി.അനിൽകുമാർ എന്നിവർ അറിയിച്ചു.