 
ആലപ്പുഴ: വാട്ടർ അതോറിട്ടിയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടിആലപ്പുഴ ഡിവിഷൻ ഓഫീസിന് മുമ്പിൽ ഉപവാസ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോർജ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ആർ. ജോൺ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ആർ. രഞ്ജിത്ത്, ജില്ലാ സെക്രട്ടറി സി.പി. ശിവദാസ്, സംസ്ഥാന കമ്മറ്റി അംഗം സജികുമാർ, വൈസ് പ്രസിഡന്റ് എ.എ. ജയമോൻ, സി. ഷാജി, ആഗ്നസ് റോഡിംഗ്സ്, കെ.ആർ. സുരേഷ്, പെൻഷനേഴ്സ് കോൺഗ്രസ് സെക്രട്ടറി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റീഗോ രാജു ഉദ്ഘാടനം ചെയ്തു.