ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ബഡ്ജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേത്യത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നംഐ.എൻ.ടി.യു സി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് വി.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ അസി.സെക്രട്ടറി ആർ. അനിൽ കുമാർ, എ.എം. ഷിറാസ്, ബി. നസീർ, ആർ പ്രദീപ്, ടി.ആർ. ബാഹുലേയൻ, പി.പി. പവനൻ, വി.ടി. രാജേഷ്, വി.എം. ഹരിഹരൻ, എസ്. രമേശൻ, ബിന്ദു, പി.ഡി. ശ്രീനിവാസൻ, സജീവ്, നാസർ മുല്ല എന്നിവർ സംസാരിച്ചു.