skv-school
യുവതിക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടംപേരൂർ എസ്കെവി ഹൈസ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിൽ ശ്രദ്ധേയം നിർവഹിക്കുന്നു

മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്ത് യുവജനക്ഷേമ ബോർഡ് യുവതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടംപേരൂർ എസ്.കെ.വി ഹൈസ്‌കൂളിൽ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും നടത്തി.

മുഴുവൻ കുട്ടികളും നാളെ സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായി​ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിൽ ശ്രദ്ധേയം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വിരത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക പി.എസ് അമ്പിളി, യൂത്ത് കോഓർഡിനേറ്റർ അനക്സ് തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ആർ ശിവപ്രസാദ്, അനീഷ് മണ്ണാരേത്ത്, സന്നദ്ധ സേനാംഗങ്ങളായ അരുൺ മുരുകൻ, അനന്തു അജയകുമാർ ,യുവതി ക്ലബ്ബ് സെക്രട്ടറി അനീഷ, സന്ധ്യ, കവിത തുടങ്ങിയവർ പങ്കെടുത്തു.