puraskaram

ചാരുംമൂട് : ചുനക്കര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രദേശത്ത് വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുമാണ് പുരസ്കാരങ്ങൾ നൽകിയത്. എം.എസ്.അരുൺകുമാർ എം.എൽ.എ പുരസ്കാര വിതരണം നടത്തി. പ്രസിഡന്റ് കെ.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ് മുഖ്യപ്രഭാഷണം നടത്തി.സാഹിത്യ പോഷിണി ചീഫ് എഡിറ്റർ ചുനക്കര ജനാർദ്ദനൻ നായർ, കർഷക അവാർഡ് ജേതാവ് ചന്ദ്രൻ പിള്ള , അനിൽ പി.ജോർജ് തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സബീന റഹീം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ , മനോജ് കമ്പനി വിള, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു