ഹരിപ്പാട് : വലിയഴീക്കൽ പെരുമ്പള്ളി പനയ്ക്കൽ ശ്രീകൃഷ്ണവിലാസം എൽപി സ്കൂളിലെ ആംപ്ലിഫയർ, സൗണ്ട് ബോക്സുകൾ,കോഡ് വയർ എന്നിവയാണ് മോഷണം പോയി. മുപ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്കൂൾ അധികൃതർ തൃക്കുന്നപ്പുഴ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. സ്കൂൾ അവധിക്കുശേഷം സ്കൂൾ തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സ്കൂളിന് സമീപമുള്ള ഉപയോഗശൂന്യമായ ഷെഡ് സാമൂഹ്യവിരുദ്ധർ കയ്യടക്കി വച്ചിരിക്കുകയാണെന്നും ഇവിടെ ലഹരിവസ്തുക്കളുടെ ഉയോഗവും കൈമാറ്റവും നടക്കുന്നതായും പരിസരവാസികൾ പറഞ്ഞു.