
ചേർത്തല: നഗരത്തിൽ നടക്കുന്ന കാന നിർമ്മാണം അശാസ്ത്രീയവും അപകടകരവുമാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസും ബി.ജെ.പിയും പൊതുമരാമത്ത് ഓഫീസിൽ സമരം നടത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു.ജില്ലാജനറൽ സെക്രട്ടറി കെ.ആർ.രൂപേഷ് ഉദ്ഘാടനം ചെയ്തു.ആർ.രജിൻ,ഷൈൻ വിശ്വംഭരൻ,ആർ.രവിപ്രസാദ്,എൻ.ജെ.അനന്തകൃഷ്ണൻ,സിയാദ് തുടങ്ങിയവർ നേതൃത്വം നൽകി.
ബി.ജെ.പി ചേർത്തല മണ്ഡലം കമ്മിറ്റി പൊതുമരാമത്ത് ഓഫീസിന് മുന്നിൽ നടത്തിയ സമരം ജില്ലാ ജനറൽ സെക്രട്ടറി വിമൽരവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ്മാപ്പറമ്പിൽ അദ്ധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ബിനോയ്,ശ്രീദേവി വിപിൻ,അരുൺ.കെ.പണിക്കർ,
കെ.പ്രേംകുമാർ,ഡി.ജ്യോതിഷ്,കട്ടികാട്ട് ഗിരീശൻ,വൃന്ദാമിത്രാഭായി എന്നിവർ പങ്കെടുത്തു.