അമ്പലപ്പുഴ: കാക്കാഴത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ അട്ടിമറിഞ്ഞ് ദേഹത്തും കാലിലും വീണ് ഐ. എൻ.ടി.യു.സി തൊഴിലാളികളായ കാക്കാഴം തോപ്പിൽ വീട്ടിൽ സുബൈർ (47), കാക്കാഴം പുതിയ തോപ്പിൽ ഇഖ്ബാൽ (47), കാക്കാഴം ലക്ഷംവീട് കോളനിയിൽ ഷംസുദ്ദീൻ (68), കാക്കാഴം കൊച്ചു പുരക്കൽ പുതുവലിൽ നസീർ (56) എന്നിവർക്ക് പരിക്കേറ്റു. വൈകിട്ട് 6 ഓടെ കാക്കാഴം സ്വദേശിയായ വിജയന്റെ വീട്ടിൽ മാർബിൾ ഇറക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.