കുട്ടനാട് : വയലാർ പഞ്ചായത്ത് മൂന്നാം വാ‌ർഡ് കുരുക്കേലേഴത്ത് വീട്ടിൽ സുമേഷിനെ കമ്പിവടിക്ക് അടിച്ചും കത്തിക്കു കുത്തിയും വധിക്കാൻ ശ്രമിച്ചതായി ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ വയലാർ അറക്കൽ വെളി വീട്ടിൽ സുനിൽകുമാർ ഭാര്യ സൗമിത്രി എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എ ഇജാസ് വെറുതെ വിട്ടു. . പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ സന്തോഷ് കുര്യൻ, എസ്.ഉണ്ണികൃഷ്ണൻ, ഉല്ലാസ് നാഥ് എന്നിവർ ഹാജരായി