1

കുട്ടനാട്: കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാമങ്കരിയിൽ നടന്ന സായാഹ്നധർണ ഐ.എൻ.ടി.യു.സി കുട്ടനാട് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് മാത്യു പഞ്ഞിമരം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി കുട്ടനാട് മണ്ഡലം സെക്രട്ടറി കെ.വി.ജയപ്രകാശ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാജോയിന്റ് സെക്രട്ടറി കെ.കെ.അശോകൻ, കെ.ആ. പ്രസന്നൻ, സി.പി.ഐ രാമങ്കരി ലോക്കൽ കമ്മറ്റി സെക്രട്ടറി എ.കെ.ആനന്ദൻ, വി.ആ. അനിൽ തുടങ്ങിയവർ സംസാരിച്ചു . പി.കെ. വേണുഗോപാൽ സ്വാഗതവും ജോസ് നന്ദിയും പറഞ്ഞു