u

ചേർത്തല: വൈദ്യുതി,ബസ് ചാർജ് വർദ്ധന സർക്കാർ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ബിജു കോയിക്കര അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്മാർക്കുള്ള അംഗത്വവിതരണം സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് കാവിൽ ഉദ്ഘാടനം ചെയ്തു. ജോർജ്ജ് ജോസഫ് കുന്നുമ്മേൽ പറമ്പിൽ, ജോസഫ് നടയ്ക്കൻ,തോമസ് പേരേ മഠം, ഇമ്മാനുവൽ സ്കറിയ, ജോസഫ് കാളാരൻ എന്നിവർ സംസാരിച്ചു.