
ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ഡി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി എം.സി.പ്രസാദ്, ട്രഷറർ കെ.പി.പ്രതാപൻ, എക്‌സിക്യൂട്ടീവ് അംഗം നസീർ പുന്നക്കൽ, കെ.നാസർ, കുട്ടികളുടെ പ്രധാനമന്ത്രി അരുന്ധതി എന്നിവർ സംസാരിച്ചു.
വിജയികൾ
വൈറ്റ് ഗ്രൂപ്പ്:
1) ശ്രീലക്ഷ്മി ജയറാം (എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ് ആലപ്പുഴ)
2) വൃന്ദ.എ (കാർമൽ അക്കാഡമി എച്ച്.എസ്.എസ്, ആലപ്പുഴ)
3) ഗ്രേറ്റ് ജെ. ജോർജ്ജ് (മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ, തുമ്പോളി)
ഗ്രീൻ ഗ്രൂപ്പ്:
1) സൂരജ് എസ്. (ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം)
2) അഭിമന്യു വി. (കാർമൽ ഇൻറർനാഷണൽ സ്‌കൂൾ, പുന്നപ്ര)
3) സമീറ ദീജിത്ത് (എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ്, ആലപ്പുഴ)
റെഡ് ഗ്രൂപ്പ്:
1) അജ്മൽ എൻ. (ഗവ. എച്ച്.എസ് മണ്ണഞ്ചേരി)