photo
ജോൺ പി.വാളമ്മക്കാടൻ

ചേർത്തല: ചേർത്തലയിലെ വ്യാപാരിയും ആദ്യകാല രാഷ്ട്രീയ നേതാവും സാമൂഹിക, സാംസ്‌കാരിക, സമുദായിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന മുനിസിപ്പൽ 26-ാം വാർഡ് വാളമ്മക്കാട് വീട്ടിൽ ജോൺ പി.വാളമ്മക്കാടൻ (79)നിര്യാതനായി.

പ്രജാ സോഷ്യലിസ്​റ്റ് പാർട്ടിയുടെ സംസ്ഥാന നേതാവായിരുന്ന ജോൺ അവസാന കാലത്ത് കോൺഗ്രസിലായിരുന്നു. എ.കെ. ആന്റണി,വയലാർ രവി തുടങ്ങിയ നേതാക്കളോടൊപ്പം വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ചേർത്തല ആർ.ടി.എ, ലാൻഡ് ബോർഡ്, ആശുപത്രി വികസന സമിതി എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചേർത്തല ഹൗസിംഗ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.1982 ൽ നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്. ചേർത്തല പടയണി പാലത്തിന് സമീപത്തുള്ള വി.ജോൺ ജ്വല്ലറി,ജോൺസൺ ജ്വല്ലറി,റോയൽ കളക്ഷൻസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.ഭാര്യ: റോസമ്മ ജോൺ.മക്കൾ: ജിതിൻ ജോൺ, ജിതേജ് ജോൺ. മരുമകൾ: സ്​റ്റീന ജിതേജ്.