ചേർത്തല: വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം 23 മുതൽ മാർച്ച് 2വരെ നടക്കും. 22ന് വൈകിട്ട് 5ന് മുല്ലായ്ക്കൽ മഹീധരൻ പുരുഷോത്തമൻതയ്യാറാക്കി വയലാർ അനന്തരാമ ക്ഷേത്രത്തിൽ നിന്നും കൊടിക്കയർ എത്തിക്കും. 23 ന് രാവിലെ 9നും 10നും മദ്ധ്യേ തന്ത്രി മുഖ്യൻ മോനാട്ട് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരി,ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്.വൈകിട്ട് 4ന് കാഴ്ചശ്രീബലി, 7ന് ദീപാരാധന, 9ന് വിളക്കിനെഴുന്നള്ളിപ്പ്. 24ന് രാവിലെ 8ന് ശ്രീബലി,വൈകിട്ട് 4ന് കാഴ്ചശ്രീബലി,9ന് വിളക്കിനെഴുന്നള്ളിപ്പ്.25ന് വൈകിട്ട് 4ന് കാഴ്ചശ്രീബലി. 26ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി(വടക്കിനകം),2ന് ഉത്സവബലി ദർശനം. 27ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി(തെക്കിനകം), 2ന് ഉത്സവബലി ദർശനം.28ന് വൈകിട്ട് 4ന് കാഴ്ചശ്രീബലി. മാർച്ച് ഒന്നിന് മഹാശിവരാത്രി,രാവിലെ 8ന് ശ്രീബലി,11ന് ആയിരംകുടം ജലാഭിഷേകം,വൈകിട്ട് 5ന് കാഴ്ചശ്രീബലി,രാത്രി 12ന് ശിവരാത്രി പൂജ,പുലർച്ചെ 2ന് പള്ളിവേട്ട,വിളക്ക്.2ന് ആറാട്ട് മഹോത്സവം,വൈകിട്ട് 7ന് ദീപാരാധന,രാത്രി 9ന് ആറാട്ട് പുറപ്പാട്, 12ന് ആറാട്ട് വരവ്, വലിയകാണിക്ക.