ഹരിപ്പാട്: മുട്ടം ഇഞ്ചക്കോട്ടയിൽ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം ട്രസ്റ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇഞ്ചക്കോടൻ കുട്ടപ്പൻ്റെ 4- ɔമത് ചരമവാർഷികാചരണം 24ന് രാവിലെ 11ന് നടക്കും. എസ്. എൻ. ഡി. പി യോഗം മുട്ടം 994-ɔo നമ്പർ ശാഖായോഗം ആദ്യകാല പ്രവർത്തകനും ഇഞ്ചക്കോട്ടയിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്ര സ്ഥാപകനും പ്രമുഖ ഇഷ്ടിക വ്യവസായിയുമായിരുന്ന ഇഞ്ചക്കോട്ടയിൽ എൻ. കുട്ടപ്പൻ്റെ 4-ɔമത് ചരമവാർഷികം ക്ഷേത്ര ഭരണസമിതിയും കുടുംബാംഗങ്ങളും സമുചിതമായി ക്ഷേത്രാങ്കണത്തിൽ വച്ച് ആചരിക്കും. രാവിലെ 5.45 ന് നടതുറക്കൽ പതിവ് പൂജകൾ. 7ന് കുട്ടപ്പൻ്റെ സ്മൃതിമണ്ഡപത്തിൽ വിളക്കുവെച്ച് പുഷ്പാർച്ചന.11ന് ഛായാചിത്രത്തിൽ മാലചാർത്തി, പുഷ്പാർച്ചന, ദേവീസ്തുതി. 11.30ന് അനുസ്മരണ സമ്മേളനം ക്ഷേത്രഭരണസമിതി ട്രസ്റ്റ് വൈസ് ചെയർമാൻ എം.കെ.മണികുമാർ ഉദ്ഘാടനം ചെയ്യും. മുട്ടം ശാഖ പ്രസിഡന്റ്‌ ബി. നടരാജൻ അദ്ധ്യക്ഷനാകും. ശാഖ സെക്രട്ടറി വി. നന്ദകുമാർ സ്വാഗതവും പി. എം. ശിവാനന്ദൻ നന്ദിയും പറയും. കെ. അനിയൻ, പുരുഷോത്തമൻ, ശശീന്ദ്രൻ, കെ. അശോകൻ, ജി. ഗോപാലകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. മുട്ടം ബാബു മുഖ്യപ്രഭാഷണം നടത്തും.