
അമ്പലപ്പുഴ: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ കുടുംബത്തിന് ധനസഹായം കൈമാറി.ആലപ്പുഴ ചുങ്കം പുത്തൻചിറപുത്തൻവീട്ടിൽ സക്കീറിന്റെ കുടുംബത്തിനാണ് സഹപ്രവർത്തകർ സ്വരുക്കൂട്ടിയതും സുമനസുകൾ സമാഹരിച്ചതുമായ 1.6 ലക്ഷം രൂപ കൈമാറിയത്. രണ്ടു പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന സക്കീർ രണ്ടു മാസം മുമ്പാണ് മരിച്ചത്.ഭാര്യയുടെയും മക്കളുടെയും പേരിൽ കേരള ബാങ്കിൽ നിക്ഷേപിച്ച തുകയുടെ രേഖകൾ എച്ച് സലാം എം.എൽ.എ വീട്ടിലെത്തി കൈമാറി. ചടങ്ങിൽ സഹായ സമിതി രക്ഷാധികാരി വി.ജയപ്രസാദ്, കൺവീനർ ബഷീർ, സി.വി.ബിജു, വിനോദ്, ഹനീഫ്, വിനീഷ്, താജുദ്ദീൻ, ഷിജിമോൻ, രാജേഷ് എന്നിവർ പങ്കെടുത്തു.