മാവേലിക്കര: ബി.ജെ.പി മാവേലിക്കര വടക്ക് ഏരിയ ആറാം ബൂത്ത് സമ്മേളനവും ദീൻ ദയാൽ അനുസ്മരണവും അഡ്വ.രൺജിത്ത് ശ്രീനിവാസൻ ശ്രെദ്ധാഞ്‌ജലിയും ജില്ല പ്രസിഡന്റ്‌ എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് ജനറൽ സെക്രട്ടറി പ്രവീൺ.കെ അദ്ധ്യക്ഷനായി. മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിനു ചങ്കുരെത് മുഖ്യപ്രഭാഷണം നടത്തി. ബൂത്ത്‌ പ്രസിഡന്റ്‌ മനോജ്‌ കണ്ടിയൂർ, ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ്‌ ജയശ്രീ അജയകുമാർ, വടക്കൻ ഏരിയ പ്രസിഡന്റ് പദ്മ ശ്രീലാൽ, ഏരിയ ജനറൽ സെക്രട്ടറി ശരത് രാജ്, ഏരിയ സെക്രട്ടറി ശിവരാജൻ കണ്ടിയൂർ, എസ്.സി മോർച്ച വടക്കൻ ഏരിയ പ്രസിഡന്റ്‌ ഷൈനി രമേശ്, എ.ബി.വി.പി സംസ്ഥാന സമിതി അംഗം ജയശങ്കർ, ജില്ലാകമ്മിറ്റി അംഗം അർജുൻ, പി.ദാസൻ, ഗോപാലകൃഷ്ണൻ, പ്രിയ, അർജുൻ, രമേശ്, ശിവദാസൻ, കൃഷ്ണപിള്ള, ശ്രീജിത്ത്‌ പിഷാരടി, അമ്പാടി.എം.എസ്, ഹരികൃഷ്ണൻ, ഹരികൃഷ്ണൻ.ആർ എന്നിവർ സംസാരിച്ചു.