അമ്പലപ്പുഴ: ഉത്സവ സ്ഥലത്ത് നടന്ന സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു.തകഴി ചക്കിട്ടേഴം ജിതിൻ (28), തകഴി കണ്ടത്തിപ്പറമ്പ് വിജേഷ് (36), കണ്ടാലറിയാവുന്ന മറ്റ് 3 പേർക്കുമെതിരെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. തകഴി ക്ഷേത്രത്തിലെ ആറാട്ട് ദിവസമാണ് സംഘർഷം നടന്നത്. ആറാട്ടിനിടെ മണ്ണുമായി വന്ന ടിപ്പർ ലോറി കടത്തിവിടുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ആക്രമണത്തിൽ ഗ്രേഡ് എസ്.ഐ.മാർട്ടിന് തലക്ക് പരിക്കേൽക്കുകയും ചെയ്തു.കേസിൽ 2 പ്രതികളെ അറസ്റ്റ് ചെയ്തു.മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.