
ചാരുംമൂട് : ബി ജെ പി ചുനക്കര കിഴക്കും മുറി 86-ാo ബൂത്ത് സമ്മേളനവും ദീനദയാൽ ഉപാദ്ധ്യായ അസ്മരണവും രൺജിത് ശ്രീനിവാസൻ ശ്രാദ്ധാജ്ഞലിയും സമർപ്പണ നിധിയും നടന്നു. സമ്മേളന ഉദ്ഘാടനവും പുതിയതായി പാർട്ടിയിൽ വന്നവരെ സ്വീകരിക്കലും ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി കെ സഞ്ചു മുഖ്യപ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡന്റ് രമ്യാ ബോസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കന്മാരായ കെ സനിൽകുമാർ , സുരേഷ് ചുനക്കര , ദിലീപ് കോമല്ലൂർ, രാഹുൽ, ശ്രീലത, സവിതാ സുധി , സുരേഷ് നാലുവിളയിൽ , രാജേഷ്. തുടങ്ങിയൻ സംസാരിച്ചു.