മാവേലിക്കര: ശാരദ മന്ദിരത്തിൽ എ.ആർ.രാജരാജ വർമ്മയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എം.എസ്.അരുൺകുമാർ എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തി. എ.ആർ സ്മാരക ഭരണസമിതി അംഗം മുരളി തഴക്കര അദ്ധ്യക്ഷനായി. സെക്രട്ടറി പി.പ്രമോദ്, നഗരസഭ കൗൺസിലർ എസ്.സുജാത ദേവി, എം.ആർ.മഞ്ജുള, പ്രൊഫ.വി.ഐ.ജോൺസൺ, ജെ.ഉണ്ണിക്കൃഷ്ണക്കുറുപ്പ്, ആർ.ഭാസ്കരൻ, ജി.സോമശർമ്മ, വി.രവിശങ്കർ എന്നിവർ സംസാരിച്ചു.