പൂച്ചാക്കൽ: തൈക്കാട്ടുശേരി കളപ്പുരക്കൽ കുടുംബ ധർമ്മ ദൈവ ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ഇന്ന് സമാപിക്കുമെന്ന് പ്രസിഡന്റ് ശകുന്തളയും സെക്രട്ടറി സിമി ബാബുവും അറിയിച്ചു. വെളുപ്പിന് 5 ന് അരശുകളം, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭദ്രകാളിക്ക് പൊടിക്കളം എന്നിവയാണ് പ്രധാന ചടങ്ങുകൾ. വൈദിക ചടങ്ങുകൾക്ക് ഹരി ശാന്തി കാർമ്മികനാകും.