
അരൂർ: എഴുപുന്ന ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ വള്ളാംക്കുന്നത്ത് ലക്ഷം വീട് കോളനിയിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച നടപ്പാത പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിന്ദു ഷാജി അദ്ധ്യക്ഷത വഹിച്ചു. സോജിമോൾ ജിനു, കെ.ജെ.അനിൽ, റെനീഷ് ജോസഫ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു.