
മുതുകുളം: എസ്.എൻ.ഡി.പി യോഗം മുതുകുളം തെക്ക് 305-ാം നമ്പർ ശാഖാ കമ്മിറ്റി അംഗങ്ങളും കൊവിഡ് കാല സന്നദ്ധപ്രവർത്തകരുമായ സി.പ്രസാദ്, എസ്.അജിത് കുമാർ, ശാഖാതിർത്തിയിലെ ആശാ വർക്കർമാരായ ഗീത, ആർ.സിനി, എൻ.പത്മ, കെ.കല, പഞ്ചായത്ത് മെമ്പർമാരായ സുസ്മിത ദിലീപ്, എസ്.ഷീജ എന്നിവരെ ആദരിച്ചു. ശാഖാ പ്രസിഡന്റ് പി.കെ.അനന്തകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.അശോകൻ മുഖ്യപ്രഭാഷണവും കാർഷിക പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. ശാഖായോഗം വനിതാസംഘം പ്രസിഡന്റ് ലളിതാ ബാബുവിന്റെയും സെക്രട്ടറി മഞ്ജു സുരേഷിന്റെയും കുടുംബത്തിന്റെ വിവരം ശേഖരിച്ച് വാർദ്ധക്യകാല സർവേ കമ്മിറ്റി അംഗം അർജുൻ ഉദ്ഘാടനം ചെയ്തു. 7-ാം വാർഡ് മെമ്പർ സുസിമിത ദിലീപ്, 10-ാം വാർഡ് മെമ്പർ എസ്.ഷീജ, ആസാ വർക്കർ ഗീത, കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ, സുകുമാരൻ, വാസുദേവൻ, കുട്ടപ്പൻ, റ്റിനിൽ ഡി.തഴേശ്ശേരിൽ എന്നിവർ പ്രസംഗിച്ചു. ശാഖായോഗം സെക്രട്ടറി എസ്.രാജീവൻ സ്വീഗതവും വൈസ് പ്രസിഡന്റ് എസ്.ഷാജൻ നന്ദിയും പറഞ്ഞു.