കായംകുളം: കേരള സർവകലാശാലയുടെ ഭരണിക്കാവ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ഇംഗ്ലീഷ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 60% മാർക്കോടെ ബിരുദാനന്തര ബിരുദവുംനെറ്റും ആണ് അടിസ്ഥാന യോഗ്യത. അദ്ധ്യാപന പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതമുള്ള അപേക്ഷ ഫെബ്രുവരി 25 ന് വൈകിട്ട് 4 മണിക്കു മുൻപായി യു.ഐ.ടി​ ഓഫീസിൽ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.