
ചെലവ്
45.70
കോടി രൂപ
കായംകുളം: കായംകുളം സർക്കാർ ആശുപത്രിയിൽ കിഫ്ബിയിൽ നിന്നും 45.70 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങി. പഴയ കെട്ടിടങ്ങൾ പൊളിച്ചാണ് പുതിയ അഞ്ച് നില കെട്ടിടം നിർമ്മിക്കുന്നത്. പഴയ 14 കെട്ടിടങ്ങളാണ് ലേലംചെയ്ത് യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ചുമാറ്റിയത്.
ലാബ്, കാരുണ്യ ഫാർമസി അടക്കം താത്കാലികമായി മാറ്റിസ്ഥാപിച്ചു. പൊളിച്ചു മാറ്റിയ കെട്ടിടത്തിൽ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും നിർദ്ദിഷ്ട സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട് .എക്സ്റേ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവയുടെ പ്രവർത്തനം സൗകര്യപ്രദമായി സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു.
1,40,000 ചതുരശ്ര അടി വിസ്തീർണത്തിൽ 5 നിലകളായിട്ടാണ് കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. ഇതോടെ കായംകുളം താലൂക്ക് ആശുപത്രി പുതിയ ലുക്കിലാകും. സംസ്ഥാന ഭവന ബോർഡ് കോർപ്പറേഷനാണ് നിർവ്വഹണ ഏജൻസി. 18 മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.
. 150 കിടക്കകളോടുകൂടിയ ഐ പി ,16 പേ വാർഡുകൾ, മേജർ ഔട്ട് പേഷ്യൻ്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, 3 മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ, പവർ ലോൺട്രി, ഡയാലിസിസ് യൂണിറ്റ്, തീവ്രപരിചരണ വിഭാഗങ്ങൾ,സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്,ചുറ്റുമതിൽ, സെക്യൂരിറ്റി ക്യാബിൻ,അഗ്നി രക്ഷാ ഉപകരണങ്ങൾ,സി.സി.ടി.വി യൂണിറ്റുകൾ, ലിഫ്റ്റ് സൗകര്യങ്ങൾ, ജനറേറ്ററുകൾ,ലാൻഡ് സ്കേപ്പിംഗ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
.പൊളിച്ച് മാറ്റിയ കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്നിരുന്ന ഡിപ്പാർട്ട്മെന്റുകൾ താത്കാലികമായി പുതിയ ഒ. പി ബ്ലോക്കിന്റെ ടെറസിലേക്ക് മാറ്റി സംവിധാനങ്ങൾ ഒരുക്കുന്നതിനായി 17 ലക്ഷം രൂപ കിഫ്ബി അനുവദിച്ചിരുന്നു.
----------......................................
1,40,000
1,40,000 ചതുരശ്ര അടി വിസ്തീർണത്തിൽ
5 നിലകളായിട്ടാണ് കെട്ടിട സമുച്ചയങ്ങൾ
നിർമ്മിക്കുന്നത്
......................................................
പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. ആശുപത്രി ഗ്രൗണ്ടിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് പലതവണ ടെൻഡർ നടപടി സ്വീകരിച്ചെങ്കിലും വനംവകുപ്പ് നിശ്ചയിച്ച വില ലഭിക്കാതെ വന്നതിനാൽ ഇതുവരെ ലേലം ചെയ്യാൻ കഴിഞ്ഞില്ല.അടിയന്തരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കും.
പി.ശശികല
ചെയർപേഴ്സൺ
കായംകുളം നഗരസഭ
.............................................................