ambala

അമ്പലപ്പുഴ:പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എ.കെ.ഡി.എസ് കരയോഗത്തിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ വേലായുധൻ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. മുൻ മന്ത്രി ജി. സുധാകരന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പുനർനിർമ്മിച്ചത്. 300 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടാർ ചെയ്ത് പൂർത്തിയാക്കിയ റോഡിൽ കലുങ്കും പൂർത്തിയാക്കിയിട്ടുണ്ട്. എച്ച്. സലാം എം. എൽ .എ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡൻറ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.ഷീജ, ഡി.അശോക് കുമാർ, എസ്.ശ്യാം, അസി. എൻജിനീയർ വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം റാണി ഹരിദാസ് സ്വാഗതം പറഞ്ഞു.