കായംകുളം: ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷനിൽ നടപ്പാക്കുന്ന കായിക സഹായ പദ്ധതിയായ മെഡൽ ഒരുക്കത്തിന് ഭരണിക്കാവ് പഞ്ചായത്തിലെ വെട്ടിക്കോട്ട് തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ബിപിൻ സി ബാബു വെട്ടിക്കോട് ജുവന്റസ് എഫ്സി ഫുട്ബാൾ ക്ലബ്ബിന് ജഴ്സി കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.

ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡൻ്റ് കെ ദീപ അദ്ധ്യക്ഷയായി. അമൽരാജ്, സ്റ്റീഫൻ, ബാലു രമണൻ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി സ്വാഗതം പറഞ്ഞു. 52 വാർഡുകളുള്ള ഭരണിക്കാവ് ഡിവിഷനിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന 17 ക്ലബ്ബുകൾക്കാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ കായിക ഉപകരണങ്ങളുടെ സഹായമെത്തിക്കുന്നത്.