കായംകുളം: കായംകുളം നഗരസഭയിലെ സി.ഡി.എസ് ചെയർപഴ്സൺമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബി ജെ പി ബഹിഷ്കരിച്ചു.
സ്ത്രീകളുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും വേണ്ടി കേന്ദ്ര സർക്കാർ അംഗീകാരത്തോടെ ആവിഷ്ക്കരിച്ച കുടുംബശ്രീ പദ്ധതിയെ സി.പി.എം. ഹൈജാക്ക് ചെയ്ത് പാർട്ടി ശാക്തീകരണത്തിന്റെ ഉപകരണമാക്കിയതിൽ പ്രതിഷേധിച്ചാണ് ബി ജെ പി ചടങ്ങ് ബഹിഷ്കരിച്ചത്.

ഘടകകക്ഷിയായ സി.പി.ഐ യേപ്പോലും ദൂരെ നിർത്തിക്കൊണ്ട് അധികാരത്തിന്റെ കൈയൂക്കുപയോഗിച്ച് ഈസ്റ്റ് വെസ്റ്റ് സി ഡി എസുകൾ സി പി എം പിടിച്ചെടുക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി സി പി എം ചെലവഴിച്ചത് .സി ഡി എസ് തി​രഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന പ്രതിനിധികൾ അവർ വോട്ടു ചെയ്യുന്നത് ആർക്കാണെന്ന് ഫോൺ കാമറയിൽ ഫോട്ടോ എടുത്ത് ഇട്ടു കൊടുക്കണം എന്ന് പറഞ്ഞ് ഭയപ്പെടുത്തിക്കൊണ്ടാണ് തങ്ങൾക്കനുകൂലമായി വോട്ടു ചെയ്യിച്ചതെന്നും അവർ ആരോപിച്ചു.
പാർട്ടി പരിപാടികളിൽ ആളെ കൂട്ടാനും സർക്കാർ ആനുകൂല്യങ്ങൾ സി പി എം കാർക്ക് മാത്രം നൽകാനുമുള്ള ദുഷ്ടലാക്കോട് കൂടിയാണ് എല്ലാ ജനാധിപത്യ വ്യവസ്ഥയും അട്ടിമറിച്ചുകൊണ്ട് കായംകുളം നഗരസഭയിലെ സി ഡി എസ് കൾ മാർക്സിസ്റ്റ് പാർട്ടി പിടിച്ചെടുത്തതെന്നും ബി.ജെ.പി ആരോപിച്ചു.