
ആലപ്പുഴ: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് നിർവഹിച്ചു. നോഡൽ ഓഫീസറും ആലപ്പുഴ അഡീഷണൽ എസ്.പിയുമായ എ.യു. സുനിൽകുമാർ, ഡിവൈ. എസ്.പി ഡി.സി.ആർ.ബി എൽ. സജിമോൻ, ചേർത്തല ഇൻസ്‌പെക്ടർ വി. വിനോദ് കുമാർ, സൈബർ സെൽ ഇൻസ്‌പെക്ടർ എം.കെ.രാജേഷ് ,മണ്ണഞ്ചേരി സബ് ഇൻസ്‌പെക്ടർ കെ.ആർ. ബിജു എന്നിവർ പങ്കെടുത്തു. യുണിസെഫിന്റെ സഹായത്തോടെ സി.എ.പി (ചൈൽഡ് ആൻഡ് പൊലീസ്)യുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത പൊലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .ജില്ലയിൽ ആലപ്പുഴ നോർത്ത്, ചേർത്തല, മാരാരിക്കുളം, പൂച്ചാക്കൽ,നെടുമുടി,ഹരിപ്പാട് സ്റ്റേഷനുകളാണ് ശിശുസൗഹൃദ സ്റ്റേഷനാക്കിയത്.