
കായംകുളം :ഓണാട്ടുകരയിലെ പ്രമുഖ കഥകളി കലാകാരനും കൊട്ടാരം കഥകളി ഭാഗവതരും ആയിരുന്ന കഥകളി സംഗീതജ്ഞൻ പത്തിയൂർ കൃഷ്ണപിള്ളയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പത്തിയൂർ കൃഷ്ണപിള്ള സ്മാരക പുരസ്കാരം കലാമണ്ഡലം ഗോപിക്ക് നൽകും.
15000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് തൃശൂരിലുള്ള അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി സമർപ്പിക്കുമെന്ന്
പത്തിയൂർ കൃഷ്ണപിള്ളയുടെ മക്കളായ പ്രൊഫ. എസ്. കെ. ഗോവിന്ദൻകുട്ടി കാരണവർ, കെ ഗോപാലൻകുട്ടി കാരണവർ, പത്തിയൂർ ശങ്കരൻകുട്ടി എന്നിവർ അറിയിച്ചു.